• KERALA INSTITUTE OF LABOUR AND EMPLOYMENT
  • Phone: 0471 2309012, 2307742 ,2308947
  • Email: ed.kile@kerala.gov.in
Stay Connected:

ഞങ്ങളെക്കുറിച്ച്


1955-ലെ തിരുവിതാംകൂര്‍-കൊച്ചി സാഹിത്യ ശാസ്ത്രീയ ധര്‍മ സംഘങ്ങള്‍ രജിസ്റ്റരാക്കല്‍ നിയമ പ്രകാരം 1978-ല്‍ കേരള സംസ്ഥാന വകുപ്പിന് കീഴില്‍ സ്ഥാപിതമായ ഒരു സ്ഥാപനമാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയമെന്റ് (കിലെ). തൊഴില്‍ മേഖലയില്‍ പഠനവും ഗവേഷണവും ലക്ഷ്യമിട്ടുകൊണ്ട് പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനം തൊഴിലാളികള്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍, തൊഴിലുടമ പ്രതിനിധികള്‍, തൊഴിലും നൈപുണ്യവും വകുപ്പിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളിലെ ഉദ്യോസ്ഥര്‍ എന്നിവര്‍ക്കുവേണ്ടി പരിശീലന പരിപാടികളും, ശില്‍പശാലകളും, സെമിനാറുകളും സംഘടിപ്പിക്കുന്നു. കൂടാതെ, തൊഴില്‍ മേഖലയിലെ ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ ഗവേഷണവും, പ്രസിദ്ധീകരണങ്ങളും നടത്തുന്നു.