• KERALA INSTITUTE OF LABOUR AND EMPLOYMENT
  • Phone: 0471 2309012, 2307742 ,2308947
Stay Connected:

ലക്ഷ്യങ്ങള്‍

സംസ്ഥാനത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ട് തൊഴില്‍ മേഖലയില്‍ വിദ്യാഭ്യാസം, പഠനം, പരിശീലനം, ഗവേഷണം തുടങ്ങിയവ നടത്തുക എന്നതാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രാഥമിക ലക്ഷ്യം.

ഉദ്ദേശ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും താഴെ പറയുന്നു.

  • തൊഴിലും അതുമായി ബന്ധപ്പെട്ട മേഖലകളിലും പരിശീലനവും ഗവേഷണവും നടത്തുക.
  • കോണ്‍ഫറന്‍സുകള്‍, സെമിനാറുകള്‍ മുതലായവ സംഘടിപ്പിക്കുക.
  • ഇന്‍സ്റ്റിറ്റ്യൂട്ട് നേരിട്ടും മറ്റ് ഏജന്‍സികളുടെ സഹായത്തോടു കൂടിയും ഗവേഷണം നടത്തുക.
  • തൊഴില്‍ മേഖലയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ വിശകലനം ചെയ്ത് പരിഹാര മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുക.
  • പുസ്തകങ്ങള്‍, ആനുകാലികങ്ങള്‍ എന്നിവ പ്രസിദ്ധീകരിക്കുക.
  • ലൈബ്രറിയും ഇന്‍ഫര്‍മേഷന്‍ സര്‍വീസും തുടങ്ങുക.
  • ഈ ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഇതര സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക.
  • ഫെല്ലോഷിപ്പ്, പ്രൈസുകള്‍, സ്‌റ്റൈപ്പന്റുകള്‍ മുതലായവ നല്‍കുക.