ഓർഗനൈസേഷൻ ലൈബ്രറി കോർ കമ്മിറ്റി ഗാലറി കിലെ ന്യൂസ് കിലെ അക്കാഡമിക് ഡിവിഷൻ ലേബർ കോഡുകൾ കൈ പുസ്തകങ്ങൾ പരിശീലനം പ്രസിദ്ധീകരണങ്ങൾ ഞങ്ങളെ സമീപിക്കുക ഞങ്ങളെക്കുറിച്ച് സിവിൽ സർവീസ് അക്കാദമി ഇന്റേൺഷിപ്പ് ഞങ്ങളെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്നു പൂർത്തിയാക്കിയത് അക്കാഡമിക് ഡിവിഷൻ ഗവേഷണം
പരിശീലനം പ്രസിദ്ധീകരണങ്ങൾ ഞങ്ങളെ സമീപിക്കുക കോഴ്സുകൾ

കിലെ പരിശീലനം

സംസ്ഥാനത്ത് അനുയോജ്യമായ വ്യാവസായിക അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് കിലെയുടെ വിദ്യാഭ്യാസ, പരിശീലന പരിപാടികളുടെ ലക്ഷ്യം. തൊഴിലാളികളുടെ നൈപുണ്യവും അറിവും മെച്ചപ്പെടുത്തുക, ഉദ്പാദനക്ഷമതയും കാര്യക്ഷമതയും വർധിപ്പിക്കുക, വിവിധ കക്ഷികൾ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പരിശീലന പരിപാടികളുടെ ലക്ഷ്യം. കൂടാതെ, സാങ്കേതിക വിദ്യയിലും, വ്യവസായത്തിലെ പുത്തൻ പ്രവണതകളിലും തൊഴിലാളികൾക്ക് പുതിയ കഴിവുകളും കരിയർ അവസരങ്ങളും വികസിപ്പിക്കുന്നതിനും പരിശീലനം സഹായിക്കുന്നു. നൈപുണ്യ വികസനം, വിജ്ഞാന വികസനം, മനോഭാവമാറ്റം എന്നിവയ്ക്ക്പരിശീലന പരിപാടികൾ ഒരുപോലെ ഊന്നൽ നൽകുന്നു.

ഓഡിയോ – വിഷ്വൽ അവതരണം, പ്രഭാഷണങ്ങൾ, ഗ്രൂപ്പ് ചർച്ചകൾ, കേസ് സ്റ്റഡീസ്, ബിഹേവിയറൽ സയൻസ് ടെക്നിക്കുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുള്ളതാണ് കിലെയുടെ പരിശീലന പരിപാടികൾ. പരിശീലന പരിപാടികൾ ശക്തിപ്പെടുത്തുന്നതിന് വിദഗ്ധരായ ഗസ്റ്റ് ഫാക്കൽറ്റികൾ ഉൾപ്പെടെ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഞങ്ങൾക്ക് പ്രശസ്തരായ ഫാക്കൽറ്റികളുടെ ഒരു പൂൾ ഉണ്ട്.

കിലെ ഇൻസ്റ്റിറ്റ്യൂട്ട് താഴെപ്പറയുന്ന വിഭാഗങ്ങൾക്ക് വിദ്യാഭ്യാസവും പരിശീലനവും വാഗ്ദാനം ചെയ്യുന്നു:

  • ട്രേഡ് യൂണിയൻ നേതാക്കളും സംഘടിത, അസംഘടിത മേഖലയിലെ തൊഴിലാളികളും
  • സംസ്ഥാന സർക്കാരുകളിലേയും മറ്റ് മേഖലകളിലേയും ലേബർ അഡ്മിനിസ്ട്രേറ്റർമാരും ഉദ്യോസ്ഥരും
  • പൊതു-സ്വകാര്യമേഖല വ്യവസായ സ്ഥാപനങ്ങളുടെ മാനേജർമാരും ഓഫീസർമാരും
  • ഗവേഷകർ, പരിശീലകർ, ഫീൽഡ് വർക്കർമാർ, തൊഴിൽ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മറ്റുള്ളവർ

ML