Click the link below For Youtube Videos
https://www.youtube.com/@KILEIASACADEMY
"കിലെ ഐഎഎസ് അക്കാദമി" കേരളത്തിലെ തൊഴിലാളികളുടെ ആശ്രിതരിൽ നിന്ന് പ്രൊഫഷണലിസവും, ഊർജസ്വലതയും കാര്യക്ഷമതയുമുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരെ സൃഷ്ടിക്കുക എന്നതാണ് അക്കാഡമിയുടെ ലക്ഷ്യം. കിലെ അക്കാഡമിക് ഡിവിഷന്റെ ഭാഗമാണ് കിലെ ഐ.എ.എസ് അക്കാഡമി. കേരളത്തിലെ സംഘടിത-അസംഘടിത തൊഴിലാളികളുടെ ആശ്രിതർക്ക് അക്കാദമിയിൽ പ്രവേശനത്തിന് അർഹതയുണ്ട്. തൊഴിലാളികളുടെ കുട്ടികൾക്കും ആശ്രിതർക്കും മുൻഗണന നൽകിയശേഷം ഓപ്പൺ വിഭാഗത്തിൽ നിന്നുള്ളവർക്കും പ്രവേശനം നൽകിവരുന്നു. തീവ്രപരിശീലനം നൽകുന്നതിലൂടെ ലോകത്തിലെ ഏറ്റവും കഠിനമായ പരീക്ഷകളിലൊന്നായ സിവിൽ സർവീസ് പരീക്ഷയിൽ യോഗ്യത നേടാനും, തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനും സാധ്യമാകുന്നു. ശീതീകരിച്ച ക്ലാസ്സ് മുറികളും ലൈബ്രറിയും വൈ-ഫൈ കണക്ടിവിറ്റി ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളാലും കിലെ –ഐ.എ.എസ് അക്കാദമി സുസജ്ജമാണ്. സിവിൽ സർവീസ് മേഖലയിലേക്ക് പ്രവേശിക്കുക എന്ന തങ്ങളുടെ ജീവിതാഭിലാഷം നേടിയെടുക്കുന്നതിന് കിലെ സിവിൽ സർവീസ് അക്കാഡമി അവർക്ക് മുന്നിൽ വാതായനങ്ങൾ തുറന്നിടുന്നു.
ജനറൽ ആന്റ് ഡിജിറ്റലൈസ്ഡ് ലൈബ്രറി
തീവ്രമായ പഠനവും ലക്ഷ്യബോധത്തോടെയുള്ള വായനയും വിജയത്തിന്റെ രണ്ട് പ്രധാന ഘടകങ്ങളാണ്. മികച്ച ഒരു ലൈബ്രറി എല്ലാ അക്കാദമിക് കേന്ദ്രങ്ങളുടേയും നട്ടെല്ലാണ്. ഒരു മികച്ച ലൈബ്രറി ഇല്ലാതെ ഒരു അക്കാദമിക് കോഴ്സും പൂർണമായും ഫലപ്രദമായും നടത്താനാകില്ല. ഡിജിറ്റൽ ലൈബ്രറി പോലുള്ള സംവിധാനങ്ങൾ അത്യന്താപേക്ഷിതമാണ്. കോഴ്സിന്റെ പ്രസക്തമായ എല്ലാ മേഖലകളേയും ഉൾക്കൊള്ളുന്ന 2500ലധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി കിലെ –ഐ.എ.എസ് അക്കാഡമിയിൽ ഒരുക്കിയിരിക്കുന്നു. ജേണലുകൾ, ഡിജിറ്റലൈസ്ഡ് ആനുകാലികങ്ങൾ, പത്രങ്ങൾ എന്നിവയും വിദ്യാർത്ഥികൾക്കായി ലഭ്യമാക്കുന്നു.
മെന്റേഴ്സ്
സിവിൽ സർവീസ് പരീക്ഷയുടെ സങ്കീർണതകളുമായി കടമ്പകളുമായി സുപരിചിതരായ അതിപ്രശസ്തരായ ഫാക്കൽറ്റികളാണ് അക്കാഡമിക്കുള്ളത്. സിവിൽ സർവീസ് പരീക്ഷയെ നേരിടാൻ ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുന്നതിനായി അറിവിനും, അഭിരുചിക്കും അനുസൃതമായ നൂതന അക്കാദമിക് മൊഡ്യൂൾ കിലെ ഐ.എ.എസ് അക്കാദമിയുടെ സവിശേഷതയാണ്. അധ്യാപനത്തിന്റെ പരിവർത്തന ശക്തിയിലും, അപരിമിതമായ വിജ്ഞാനശാസ്ത്ര മേഖലയിലേക്ക് പ്രവേശിക്കാനുള്ള അതിന്റെ കഴിവിലും ഞങ്ങൾ പൂർണമായും വിശ്വസിക്കുന്നു. കോഴ്സ് കോ ഓർഡിനേറ്ററും ഫാക്കൽറ്റികളും ഉൾപ്പെടുന്ന ഒരു അക്കാദമിക് കമ്മിറ്റിയാണ് പഠന വിഷയങ്ങൾ, പരീക്ഷകൾ, ടൈംടേബിൾ മുതലായവയിൽ തീരുമാനങ്ങളെടുക്കുന്നത്. വിദ്യാർത്ഥികളിൽ നിന്നുള്ള ഫീഡ്ബാക്കുകൾ പരിശീലനത്തിന്റെ ഉയർന്ന നിലവാരവും അധ്യാപകരുടെ പ്രതിബദ്ധതയും കാര്യക്ഷമതയും ഉറപ്പാക്കുന്നു. ആശയവിനിമയം ലളിതമാക്കുന്നതിനും ധാരണാശേഷി വർദ്ധിപ്പിക്കുന്നതിനും അധ്യായന അനുഭവം ഉയർത്തുന്നതിനും ഉദ്യോഗാർത്ഥികളെ പ്രചോദിപ്പിക്കുന്നതിനും പര്യാപ്തമായ ഒരു മെന്ററിംഗ് സംവിധാനമാണ് അക്കാഡമിയിൽ വിഭാവനം ചെയ്തിട്ടുള്ളത്.
അക്കാദമിക് പ്രോഗ്രാമുകൾ
GS Prelims cum Mains (PCM)
ഇതാണ് പ്രാഥമിക ഘട്ടം. ഒരു ഉറച്ച വിജ്ഞാന അടിത്തറ കെട്ടിപ്പടുക്കുന്നതിനാണ് ഈ ഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുഴുവൻ സിലബസും ഉൾക്കൊള്ളുന്നുണ്ടെന്നും പ്രിലിമിനറി, മെയിൻസ് ചോദ്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുന്നതിന് വിദ്യാർത്ഥികൾക്ക് കഴിയുമെന്നും ഈ ഘട്ടത്തിൽ ഉറപ്പാക്കുന്നു. ഏറ്റവും കൃത്യതയാർന്ന വിശദീകരണങ്ങൾ നൽകുന്നു എന്നത് ഈ പ്രോഗ്രാമിന്റെ മുഖമുദ്രയാണ്. വ്യക്തിഗത ഗ്രൂമിംഗ് പ്രോഗ്രാമിലൂടെ ഓരോ ഉദ്യോഗാർത്ഥിക്കും വ്യക്തിഗത ശ്രദ്ധ നൽകും. മെയിൻ പരീക്ഷയിൽ മികച്ച പ്രകടനം ലക്ഷ്യമിട്ട് എഴുത്തിന്റെ വേഗതയും കൃത്യതയും വർധിപ്പിക്കുന്നതിനുള്ള പരിശീലനം നൽകണം എന്നതാണ് ഈ പ്രോഗ്രാമിന്റെ മറ്റൊരു സവിശേഷത.
CSAT (പേപ്പർ II)
പേപ്പർ 1-ൽ നിന്ന് ഇത് തികച്ചും വ്യത്യസ്തമാണ്. ഇവിടെ കുട്ടികളെ നിരന്തരമായി ആഴത്തിൽ വിലയിരുത്തുന്നുണ്ട്. ചോദ്യങ്ങളുടെ യഥാർത്ഥ എണ്ണം എല്ലാവർഷവും ഒന്നുതന്നെയാണ്. അതിൻപ്രകാരം പ്രത്യേകമായി രൂപകൽപ്പന ചെയ്ത പ്രോഗ്രാമാണ്. ഇത് ഉദ്യോഗാർത്ഥികളുടെ ആവശ്യകതകൾക്ക്പര്യാപ്തമാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. പ്രധാന സെഷനുകൾക്കൊപ്പം സെമിനാറുകൾ, സംവാദങ്ങൾ, ചർച്ചകൾ എന്നിവയും കൃത്യമായ ഇടവേളകളിൽ നടത്തുന്നു.
പ്രിലിമിനറി/മെയിൻ ടെസ്റ്റ് സീരീസ്
സിവിൽ സർവീസ് തയാറെടുപ്പിൽ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് വേഗത്തിലുള്ള പ്രതികരണം. തുടർച്ചയായ ടെസ്റ്റ് പരമ്പരകളിലൂടെ ഇത് സ്വായത്തമാക്കാനാകും. പരീക്ഷ നിഷ്കർഷിക്കുന്ന സമയപരിധി കണക്കിലെടുത്താണ് പരിശീലനം നൽകുന്നത്. പ്രിലിമിനറി/മെയിൻ പരീക്ഷകളുടെ മാതൃകയിൽ പരീക്ഷയിൽ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് വിദ്യാർത്ഥികൾക്ക് മികച്ച ധാരണ നൽകുന്ന രീതിയിലാണ് സമഗ്രമായ ടെസ്റ്റ് സീരീസ് രൂപകൽപന ചെയ്തിരിക്കുന്നത്. പരീക്ഷ തയ്യാറെടുപ്പുകളിലെ വിടവ് നികത്താനും നിശ്ചിത സമയപരിധിക്കുള്ളിൽ ഉത്തരങ്ങൾ പൂർത്തിയാക്കാൻ അവരെ പ്രാപ്തരാക്കാനും ഇത് സഹായിക്കും. വിദ്യാർത്ഥിയുടെ പുരോഗതിയുടെ വസ്തുനിഷ്ഠമായ വിവരങ്ങൾ ഈ ടെസ്റ്റ് സീരീസിലൂടെ ലഭിക്കുകയും കോഴ്സിൽ ഉചിതമായ മാറ്റങ്ങൾ വരുത്തുന്നതിനും പ്രത്യേക ശ്രദ്ധ ആവശ്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ആയത് പ്രദാനം ചെയ്യുന്നതിനും കഴിയുന്നു.
മോക്ക് ടെസ്റ്റും ഇന്റർവ്യൂവും
ആനുകാലിക പരീക്ഷകൾക്കൊപ്പം, യു.പി.എസ്.സി മോഡൽ മോക്ക് ടെസ്റ്റുകളും അഭിമുഖങ്ങളും ഉദ്യോഗാർത്ഥികളെ അവരുടെ ലക്ഷ്യങ്ങളിലേക്ക് അടുപ്പിക്കുന്നു. ഇത് കണക്കിലെടുത്ത് എല്ലാ യു.പി.എസ്.സി മാനദണ്ഡങ്ങളും പാലിച്ച് കൃത്യമായ ഇടവേളകളിൽ മോക്ക് ടെസ്റ്റും ഇന്റർവ്യൂവും അക്കാദമി നടത്തും. ധാർമികതയും പ്രതിബദ്ധതയും ആത്മാർത്ഥതയുമുള്ള സേവനമാണ് കിലെ സിവിൽ സർവീസ് അക്കാഡമി ലക്ഷ്യമിടുന്നത്.








