മികവ് പുനർനിർമിക്കുന്നു ഞങ്ങളെ സമീപിക്കുക കിലെ വിദ്യാഭ്യാസം ഞങ്ങളുടെ പ്രധാന പ്രവർത്തനങ്ങൾ നയിക്കുന്ന ഹൃദയമാണ് കിലെയുടെ വിദ്യാഭ്യാസ വിഭാഗം. ഞങ്ങളുടെ സുസ്ഥിരമായ ഗവേഷണത്തിലൂടെ തൊഴിലാളികളെയും അനുബന്ധ വിഷയങ്ങളെയും കുറിച്ചുള്ള ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ കൈകാര്യം ചെയ്യുന്നു. കൂടുതലറിയുക കിലെ ഗവേഷണം കിലെയുടെ പ്രധാന പ്രവർത്തനങ്ങളിലൊന്നാണ് ഗവേഷണം. ഈ മേഖലയിലെ പണ്ഡിതന്മാരുടെ സഹായത്തോടെ തുടക്കം മുതൽ ഗവേഷണങ്ങൾ/പഠനങ്ങൾ നടത്തിവരുന്നു. കൂടുതലറിയുക കിലെ പരിശീലനം തൊഴിലാളികളും അവരുടെ ആശ്രിതരും, ട്രേഡ് യൂണിയൻ നേതാക്കൾ, തൊഴിലുടമകൾ, സർക്കാർ ഉദ്യോഗസ്ഥർ, ഭരണാധികാരികൾ തുടങ്ങിയവരുടെ നിയമപരവും സാമൂഹികവുമായ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് അവരുടെ കർത്തവ്യങ്ങൾ നിർവഹിക്കാൻ അവരെ സജ്ജരാക്കുന്നതിന് പരിശീലനം നൽകുക എന്നതാണ് പരിശീലന വിഭാഗത്തിൻ്റെ ചുമതല. കൂടുതലറിയുക കിലെ പ്രസിദ്ധീകരണം പ്രസിദ്ധീകരണ വിഭാഗത്തിന്റെ പ്രധാന പങ്ക്, പ്രസക്തമായ അറിവ് പങ്കാളികൾക്കും സമൂഹത്തിനും പ്രചരിപ്പിക്കുക എന്നതാണ്. ത്രൈമാസ ജേണൽ, കിലെ ന്യൂസ് ഈ വിഭാഗത്തിൽ നിന്ന് പ്രസിദ്ധീകരിക്കുന്നു, അതിൽ തൊഴിലുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകളും വാർത്തകളും ഉൾപ്പെടുന്നു. കൂടുതലറിയുക

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റ് (കിലെ)
തൊഴിൽ അനുബന്ധ വിഷയങ്ങളിൽ പരിശീലന പരിപാടികൾ, ഗവേഷണം, ശിൽപശാലകൾ എന്നിവയിലൂടെ മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പരിസ്ഥിതിക്ക് അനുയോജ്യരായി കേരളത്തിലെ തൊഴിലാളി സമൂഹത്തെ സജ്ജമാക്കുന്ന സംസ്ഥാന സർക്കാർ സ്ഥാപനമാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റ് (കിലെ). 1978-ൽ സ്ഥാപിതമായ കിലെ സർക്കാർ, തൊഴിലാളികൾ, തൊഴിലുടമകൾ എന്നീ മൂന്ന് വിഭാഗങ്ങളേയും ഉൾക്കൊള്ളിച്ചുള്ള ഒരു വ്യാവസായിക സൗഹൃദ അന്തരീക്ഷം വളർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ശ്രീ. ഡി സുരേഷ് കുമാർ
എക്സിക്യൂട്ടീവ് ഡയറക്ടർ
മുഖ്യമന്ത്രി ശ്രീ. വി ഡി സതീശൻ കാഴ്ചപ്പാട് സാമൂഹിക നീതിയും സമത്വവും ഉറപ്പുവരുത്തി സമൂഹത്തിൽ വിഭിന്ന വിഭാഗങ്ങളുടെ ഐക്യം പ്രോത്സാഹിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ അഭിവൃദ്ധിക്കുതകുന്ന സംഭാവനകൾ നൽകുക, തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക. പരിശീലനത്തിലൂടെയും, ഗവേഷണത്തിലൂടെയും, സമാന സ്ഥാപനങ്ങളുമായുള്ള സഹവർത്തിത്വത്തിലൂടെയും കേരളത്തിലെ തൊഴിലാളികളെ ശാക്തീകരിക്കുകയും സക്രിയമായ തൊഴിൽ ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് കിലെയുടെ ദൗത്യം. ദൗത്യം
ഓർഗനൈസേഷൻ

കിലെ അറിയിപ്പുകൾ


കിലെ അക്കാഡമിക് ഡിവിഷൻ


കേരളത്തിലെ തൊഴിലാളികളുടെ ആശ്രിതരിൽ നിന്ന് പ്രൊഫഷണലിസവും, ഊർജസ്വലതയും കാര്യക്ഷമതയുമുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരെ സൃഷ്ടിക്കുക എന്നതാണ് അക്കാഡമിയുടെ ലക്ഷ്യം. കിലെ അക്കാഡമിക് ഡിവിഷന്റെ ഭാഗമാണ് കിലെ ഐ.എ.എസ് അക്കാഡമി. കേരളത്തിലെ സംഘടിത-അസംഘടിത തൊഴിലാളികളുടെ ആശ്രിതർക്ക് അക്കാദമിയിൽ പ്രവേശനത്തിന് അർഹതയുണ്ട്. തൊഴിലാളി വർഗത്തിന് മുൻഗണന നൽകിയശേഷം കുറച്ച് സീറ്റുകൾ ഇതര വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി തുറന്നിടുന്നു. വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിലൂടെ അവർക്ക് ഉന്നതനിലവാരമുള്ള ലോകത്തിലെ ഏറ്റവും കഠിനമായ പരീക്ഷകളിലൊന്നായ സിവിൽ സർവീസ് പരീക്ഷയിൽ യോഗ്യത നേടാനും, തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനും സാധ്യമാകുന്നു. ശീതീകരിച്ച ക്ലാസ്സ് മുറികളും ലൈബ്രറിയും വൈ-ഫൈ കണക്ടിവിറ്റി ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളാലും കിലെ –ഐ.എ.എസ് അക്കാദമിയിൽ സുസജ്ജമാണ്.

KILE’s commitment extends beyond research. The KILE Civil Service Academy is a pioneering initiative designed to cultivate a new generation of professional, dynamic, and efficient civil servants. This academy prioritizes dependents of Kerala’s laborers, offering them concessional fees for admission. While the primary focus is on these beneficiaries, remaining seats are open to the public.

തുടർന്നു പോകുന്നത് ക്ലിക്ക് ചെയ്യുക
കിലെ സിവിൽ സർവീസ് അക്കാദമി
തുടർന്നു പോകുന്നത് ക്ലിക്ക് ചെയ്യുക ലേബർ ലോസ് ആൻഡ് മാനേജ്‌മെൻ്റിലെ സർട്ടിഫിക്കേഷൻ പ്രോഗ്രാം (CPLM) തുടർന്നു പോകുന്നത് ക്ലിക്ക് ചെയ്യുക തൊഴിൽ നിയമങ്ങളിലെ എക്സിക്യൂട്ടീവ് സർട്ടിഫിക്കേഷൻ പ്രോഗ്രാം (ECPL) പൂർണമായി കാണുക

പരിശീലനം


തൊഴിൽ നിയമങ്ങൾ, തൊഴിലവകാശങ്ങൾ, തൊഴിൽ പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച മികച്ച ധാരണ നൽകുന്നതിനും അവ കൈകാര്യം ചെയ്യുന്നിതിനുള്ള വിവിധ മാർഗങ്ങൾ കണ്ടെത്തുന്നതിനുമായി വിഭിന്നങ്ങളായ പരിശീലന പരിപാടികൾ, ശിൽപ്പശാലകൾ, സെമിനാറുകൾ എന്നിവയിലൂടെ തൊഴിൽ മേഖലയെ ശാക്തീകരിക്കാൻ കിലെ പ്രതിജ്ഞാബദ്ധമാണ്. വിവിധ ഗവേഷണങ്ങളിൽ നിന്ന് ശേഖരിച്ച ഡാറ്റകൾ വ്യത്യസ്ത ടാർഗെറ്റ് ഗ്രൂപ്പുകളുടെ അടിസ്ഥാന ആവശ്യങ്ങളെക്കുറിച്ചറിയാൻ സഹായിക്കുന്നു, ഇത് പരിശീലനത്തിനായി പുതിയ മൊഡ്യൂളുകൾ സൃഷ്ടിക്കുന്നതിനും നിലവിലുള്ളവയെ പുന:രുജ്ജീവിപ്പിക്കുന്നതിനും ഉപയോഗിക്കും. ഓരോ വിഭാഗത്തിന്റേയും ആവശ്യം വിശകലനം ചെയ്യാൻ സഹായിക്കുന്നു. മാത്രമല്ല പങ്കെടുക്കുന്നവരിൽ നിന്നുള്ള നിരന്തരമായ പ്രതികരണം (ഫീഡ്ബാക്ക്) ഓരോ മൊഡ്യൂളും പുന:രവലോകനം ചെയ്യുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.

സംസ്ഥാനത്ത് അനുയോജ്യമായ വ്യാവസായിക സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് കിലെയുടെ വിദ്യാഭ്യാസ, പരിശീലന പരിപാടികളുടെ ലക്ഷ്യം. തൊഴിലാളികളുടെ നൈപുണ്യവും അറിവും മെച്ചപ്പെടുത്തുക, ഉദ്പാദനക്ഷമതയും കാര്യക്ഷമതയും വർധിപ്പിക്കുക, വിവിധ കക്ഷികൾ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പരിശീലന പരിപാടികളുടെ ലക്ഷ്യം. കൂടാതെ, സാങ്കേതിക വിദ്യയിലും, വ്യവസായത്തിലെ പുത്തൻ പ്രവണതകളിലും തൊഴിലാളികൾക്ക് പുതിയ കഴിവുകളും കരിയർ അവസരങ്ങളും വികസിപ്പിക്കുന്നതിനും പരിശീലനം സഹായിക്കുന്നു. നൈപുണ്യ വികസനം, വിജ്ഞാന വികസനം, മനോഭാവമാറ്റം എന്നിവയ്ക്ക്പരിശീലന പരിപാടികൾ ഒരുപോലെ ഊന്നൽ നൽകുന്നു.

കിലെ പ്രസിദ്ധീകരണം


HISTORY OF LABOUR DAY KILE LABOUR POLICY PERSPECTIVE 2023 – SERIES (2) ജാലകം
(A handbook for Transgenders Health and Welfare)
KILE LABOUR POLICY PERSPECTIVE 2023 – SERIES (1) തോഴിൽ
Directory
മികവ് ഉയരെ The changing Face തൊഴിലാളി ഐക്യത്തിന് 100 വയസ് - Suvenir ബിസിനസ്സ് എൻസൈക്ലോപീഡിയ – കേരളത്തിലെ കോവിഡാനന്തര തൊഴിൽ സാഹചര്യം നാഷ്ടങ്ങളും സാധ്യതകളും – (പോർട്ടൽ ) Business Encyclopedia Post COVID Employment situation in Kerala losses and potentialities History of Trade Union Movement in Kerala 615 pages for sale Rs. 2,000/- only കിലെ ബ്രോഷർ-ഇംഗ്ലീഷ് കിലെ-ബ്രോഷർ-മലയാളം പദകോശം അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളികൾക്കുള്ള ബോധവൽക്കരണ അറിയിപ്പ് കേരളത്തിലെ തൊഴിൽ ഇൻഡസ്ട്രിയൽ റിലേഷൻ കമ്മിറ്റി View all

ഗവേഷണം


കിലെയുടെ പ്രവർത്തനത്തിന്റെ അടിസ്ഥാന ശില ആണ് ഗവേഷണം. അതുകൊണ്ട്തന്നെ തുടക്കം മുതൽ ലേബർ, എംപ്ലോയ്മെന്റ് അനുബന്ധ വിഷയങ്ങളിൽ കിലെ ആഴത്തിലുള്ള പഠനങ്ങൾ ഏറ്റവും പ്രാധാന്യത്തോടുകൂടി നടത്തി വരുന്നു. ഈ പഠനങ്ങൾ മേഖലയിലെ വിദഗ്ധരുമായി ആശയവിനിമയം നടത്തി ഏറ്റെടുക്കുകയും ബന്ധപ്പെട്ടവരുടെ കൂടിയാലോചനകളുടേയും വർക്ക്ഷോപ്പുകളിലൂടെയും തിരിച്ചറിയുന്ന നിർണായക പ്രശ്നങ്ങൾ പരിഹരിക്കാൻ നിർദേശിക്കുകയും ചെയ്യുന്നു. സർക്കാർ നിർദേശിക്കുന്ന ഗവേഷണ പദ്ധതികളും കിലെ ഏറ്റെടുക്കുന്നു. ഞങ്ങളുടെ എല്ലാ ഗവേഷണങ്ങളുടേയും കണ്ടെത്തലുകൾ സമഗ്രമായി റിപ്പോർട്ടുകളിൽ രേഖപ്പെടുത്തുകയും നയരൂപീകരണ വേളയിൽ സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിക്കുകയും ചെയ്യുന്നു. കേരളത്തിലെ ലേബർ, എംപ്ലോയ്മെന്റ് നിർണായക പ്രശ്നങ്ങൾ പരിഹരിക്കുന്ന കർമ പദ്ധതികൾക്ക് രൂപം നൽകുന്നതിൽ ഈ റിപ്പോർട്ടുകൾ നിർണായക പങ്ക് വഹിക്കുന്നു. മുഴുവൻ റിപ്പോർട്ടുകളും റഫറൻസിനായി കിലെ ലൈബ്രറിയിൽ ലഭ്യമാണ്.

ML