ബിസിനസ് അഡ്മിനിസ്ട്രേഷൻ, സോഷ്യൽ വർക്ക്, സോഷ്യൽ സയൻസസ് തുടങ്ങിയ മേഖലകളിലും മറ്റ് തൊഴിൽ അനുബന്ധ മേഖലകളിലും ബിരുദം നേടുന്ന വിദ്യാർത്ഥികൾക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റ് (കിലെ) സകാരാത്മകയും വിജ്ഞാനവർദ്ധകമായ ഇന്റേൺഷിപ്പ് പ്രോഗ്രാം ആവിഷ്കരിച്ചിട്ടുണ്ട്. നൈപുണ്യവികസനം, കരിയർ വികസനം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് തൊഴിൽ, ഉദ്യോഗ മേഖലകളിലെ പ്രായോഗിക വെല്ലുവിളികളുമായി അക്കാദമിക് പഠനത്തെ സമന്വയിപ്പിക്കുന്നതിനാണ് ഇന്റേൺഷിപ്പ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ സവിശേഷതകൾ :
ലേബർ മാനേജ്മെന്റിലും എംപ്ലോയ്മെന്റ് ഡൈനാമിക്സിലും പ്രായോഗിക കഴിവുകൾ പോഷിപ്പിക്കുന്ന കിലെ - ഇന്റേൺഷിപ്പ് നേരിട്ടുള്ള അനുഭവപരിചയത്തിന് ഊന്നൽ നൽകുന്നു. തൊഴിൽ മേഖലയുടെ ദൈനംദിന വെല്ലുവിളികളും നിയന്ത്രണപരമായ സൂക്ഷമതകളും ഇന്റേണുകൾക്ക് മുന്നിൽ തുറന്ന്കാട്ടപ്പെടുന്നു.
ഇത് അവരുടെ അക്കാദമിക് പഠനത്തെക്കുറിച്ച് അടിസ്ഥാനപരമായ ധാരണ നൽകുന്നു.
വിദഗ്ധരുമായുള്ള ആശയവിനിമയം
വ്യവാസായിക വിദഗ്ധർ, പരിചയസമ്പന്നരായ പ്രൊഫഷണലുകൾ, നിക്ഷേപകർ തുടങ്ങിയവരുമായി ആശയവിനിമയം നടത്താനും സമകാലിക പ്രശ്നങ്ങൾ, ഉദ്യോഗസ്ഥർ, തൊഴിൽ, ഉദ്യോഗരംഗങ്ങളിലെ മികച്ച സമ്പ്രദായങ്ങൾ എന്നിവയെക്കുറിച്ച് അറിവ് നേടാനും ഇന്റേണുകൾക്ക് അവസരം ലഭിക്കുന്നു.
ഇത് അവരുടെ കാഴ്ചപ്പാട് വിശാലമാക്കുക മാത്രമല്ല, മേഖലയിലെ പ്രശ്നപരിഹാരത്തിനുതകുന്ന പ്രൊഫഷണൽ സമീപനങ്ങളെ പരിചയപ്പെടുത്തുകയും ചെയ്യുന്നു.
തൊഴിൽപരമായ പുരോഗതി
സമപ്രായക്കാരുമായി സഹകരിക്കുന്നതിലൂടെയും വിദഗ്ധരുമായി ഇടപഴകുന്നതിലൂടെയും ഇന്റേണുകൾ അവരുടെ പ്രൊഫഷണൽ ശൃംഖല വിപുലീകരിക്കുന്നു. ഈ പ്രോഗ്രാം മെന്റർമാരുമായും മികച്ച പ്രൊഫഷണലുകളുമായും ഇടപഴകുന്നതിനുള്ള അവസരം നൽകുന്നു, ഇത് അവരുടെ കരിയറിൽ വിലമതിക്കാനാകാത്തതാണ്.
ഇന്റേൺഷിപ്പിന്റെ ഈ നെറ്റ് വർക്കിംഗ് സാമൂഹികബോധത്തേയും ദീർഘകാല പ്രൊഫഷണൽ ബന്ധങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഭാവിയിൽ തൊഴിൽപരമായ നേട്ടങ്ങൾ കൈവരിക്കുന്നതിനും സാധിക്കുന്നു.
മെച്ചപ്പെട്ട അക്കാദമിക് പഠനം
തിയറിയും പ്രാക്ടീസും തമ്മിലുള്ള വിടവ് ഇന്റേൺഷിപ്പിലൂടെ നികത്തപ്പെടുന്നു, വിദ്യാർത്ഥികളെ അവരുടെ അക്കാദമിക് അറിവ് പ്രായോഗിക ക്രമീകരണത്തിൽ പ്രയോഗിക്കാൻ സജ്ജരാക്കുന്നു.
ഈ സമഗ്രസമീപനം നയനിർവഹണവും തൊഴിൽ സംരംഭങ്ങളുടെ സാമൂഹികാഘാതവും ഉൾപ്പെടെയുള്ള തൊഴിൽ പ്രശ്നങ്ങളെക്കുറിച്ച് ആഴത്തിലുള്ള ധാരണ വളർത്തുന്നു.
പ്രോഗ്രാം വിശദാംശങ്ങൾ
ദൈർഘ്യം:
ഇന്റേൺഷിപ്പിന്റെ ദൈർഘ്യം ഒരു മാസമാണ്. കോഴ്സ് ആവശ്യതകളേയും സ്ഥാപന ശുപാർശകളേയും അടിസ്ഥാനമാക്കി ആയതിൽ ക്രമീകരണങ്ങൾ സാധ്യമാണ്.
യോഗ്യത:
അപേക്ഷകർ ബിരുദ കോഴ്സ് പഠിക്കുന്നവരോ പ്രോഗ്രാമുകളിൽ സമീപകാലത്ത് ബിരുദം എടുത്തവരോ ആകണം. അതാത് സ്ഥാപനത്തിൽ നിന്നുള്ള കത്ത് ആവശ്യമാണ്.
അപേക്ഷ പ്രക്രിയ:
താൽപ്പര്യമുള്ളവർക്ക് സ്ഥാപനത്തിൽ നിന്നുള്ള കത്ത് ഉൾപ്പെടെ ആവശ്യമായ രേഖകൾ അപ് ലോഡ് ചെയ്ത് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ അവലോകനം ചെയ്യുകയും വിദ്യാർത്ഥികളുടെ യോഗ്യതകളും കിലെ ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ ലക്ഷ്യങ്ങളുമായി എത്രത്തോളം പൊരുത്തപ്പെടുന്നുവെന്നതും അടിസ്ഥാനമാക്കി ഇന്റേണുകളെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു.
ഫീസ് :
750/- രൂപയാണ് ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ രജിസ്ട്രേഷൻ ഫീസ്.