കിലെയുടെ പ്രവർത്തനത്തിന്റെ അടിസ്ഥാന ശില ആണ് ഗവേഷണം. അതുകൊണ്ട്തന്നെ തുടക്കം മുതൽ ലേബർ, എംപ്ലോയ്മെന്റ് അനുബന്ധ വിഷയങ്ങളിൽ കിലെ ആഴത്തിലുള്ള പഠനങ്ങൾ ഏറ്റവും പ്രാധാന്യത്തോടുകൂടി നടത്തി വരുന്നു. ഈ പഠനങ്ങൾ മേഖലയിലെ വിദഗ്ധരുമായി ആശയവിനിമയം നടത്തി ഏറ്റെടുക്കുകയും ബന്ധപ്പെട്ടവരുടെ കൂടിയാലോചനകളുടേയും വർക്ക്ഷോപ്പുകളിലൂടെയും തിരിച്ചറിയുന്ന നിർണായക പ്രശ്നങ്ങൾ പരിഹരിക്കാൻ നിർദേശിക്കുകയും ചെയ്യുന്നു. സർക്കാർ നിർദേശിക്കുന്ന ഗവേഷണ പദ്ധതികളും കിലെ ഏറ്റെടുക്കുന്നു. ഞങ്ങളുടെ എല്ലാ ഗവേഷണങ്ങളുടേയും കണ്ടെത്തലുകൾ സമഗ്രമായി റിപ്പോർട്ടുകളിൽ രേഖപ്പെടുത്തുകയും നയരൂപീകരണ വേളയിൽ സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിക്കുകയും ചെയ്യുന്നു. കേരളത്തിലെ ലേബർ, എംപ്ലോയ്മെന്റ് നിർണായക പ്രശ്നങ്ങൾ പരിഹരിക്കുന്ന കർമ പദ്ധതികൾക്ക് രൂപം നൽകുന്നതിൽ ഈ റിപ്പോർട്ടുകൾ നിർണായക പങ്ക് വഹിക്കുന്നു. മുഴുവൻ റിപ്പോർട്ടുകളും റഫറൻസിനായി കിലെ ലൈബ്രറിയിൽ ലഭ്യമാണ്.
ഞങ്ങളുടെ എല്ലാ ഗവേഷണങ്ങളുടേയും കണ്ടെത്തലുകൾ സമഗ്രമായി റിപ്പോർട്ടുകളിൽ രേഖപ്പെടുത്തുകയും നയരൂപീകരണ വേളയിൽ സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിക്കുകയും ചെയ്യുന്നു. കേരളത്തിലെ ലേബർ, എംപ്ലോയ്മെന്റ് നിർണായക പ്രശ്നങ്ങൾ പരിഹരിക്കുന്ന കർമ പദ്ധതികൾക്ക് രൂപം നൽകുന്നതിൽ ഈ റിപ്പോർട്ടുകൾ നിർണായക പങ്ക് വഹിക്കുന്നു. മുഴുവൻ റിപ്പോർട്ടുകളും റഫറൻസിനായി കിലെ ലൈബ്രറിയിൽ ലഭ്യമാണ്.